കട്ടപ്പനയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലന ക്യാമ്പ്
കട്ടപ്പനയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലന ക്യാമ്പ്
ഇടുക്കി: ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് കട്ടപ്പനയില്‍ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഉപ്പുതറ ബ്ലോക്കിനുകീഴിലെ 9 പിഎച്ച്സികളിലെയും ഉപകേന്ദ്രങ്ങളിലെയും ജീവനക്കാര്‍ പങ്കെടുത്തു. ജീവിതശൈലി രോഗങ്ങള്‍, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ചെമ്പകപ്പാറ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ക്ലിന്റ് ജോസ് ക്ലാസെടുത്തു. ജനകീയാരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍, മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ടി ആന്റണി, ലേഡി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടെസി ജോര്‍ജ്, പിആര്‍ഒ അരുണ്‍ വി സി, കട്ടപ്പന താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദിലീപ് പി കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?