വന്യജീവി ശല്യം പരിഹരിക്കുക: മങ്കുവ കര്‍ഷക സംരക്ഷണ സമിതി കൊന്നത്തടി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

വന്യജീവി ശല്യം പരിഹരിക്കുക: മങ്കുവ കര്‍ഷക സംരക്ഷണ സമിതി കൊന്നത്തടി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Apr 22, 2026 - 17:48
 0
വന്യജീവി ശല്യം പരിഹരിക്കുക: മങ്കുവ കര്‍ഷക സംരക്ഷണ സമിതി കൊന്നത്തടി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
This is the title of the web page

ഇടുക്കി: വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മങ്കുവ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കൊന്നത്തടി പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതി രക്ഷാധികാരി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ സമരം ഉദ്ഘാടനം ചെയ്തു. കര്‍ഷകന്റെ അവകാശങ്ങള്‍ നിഷേധിക്കുന്ന കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും വന്യജീവികളില്‍നിന്ന് കര്‍ഷകന് സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിന്റെ ഭാഗമായി മങ്കുവ ടൗണില്‍നിന്നും വാഹന റാലി സംഘടിപ്പിച്ചു. മങ്കുവ സെന്റ് തോമസ് ഇടവക വികാരി ഫാ. ജോസഫ് പാലത്തിങ്കല്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കൊന്നത്തടി ടൗണിലെത്തിയ റാലി തുടര്‍ന്ന് പ്രകടനമായാണ് പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തിയത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി, മരപ്പട്ടി, മുള്ളന്‍ പന്നി, കുരങ്ങ് തുടങ്ങിയ ജീവികളെ വെടിവെച്ചുകൊല്ലാന്‍ അനുമതി തേടി ഫോറസ്റ്റ് റേയിഞ്ച് ഓഫീസര്‍ക്ക് കത്ത് നല്‍കാന്‍ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് 250 കര്‍ഷകര്‍ ഒപ്പിട്ട ഹര്‍ജി പഞ്ചായത്ത് അധികൃതര്‍ക്ക് കൈമാറി. കര്‍ഷക സംരക്ഷണ സമിതി കണ്‍വീനര്‍ അഡ്വ. റോയി ജോസ് മുഖ്യപ്രഭാഷണം നടത്തി. ജോമറ്റ് ജോയി ഇലവുങ്കല്‍, പൗലോസ് പുത്തന്‍പുര, വി ജെ ജോസ്, ജോയി കിഴക്കേനാത്ത്, ജെയിംസ് വടക്കേടത്ത്, മുരളി കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow