നിതിന്‍ രാജിന്റെ മരണം: 28ന് നടക്കുന്ന ഹര്‍ത്താലിന് കട്ടപ്പന അംബേദ്കര്‍ അയ്യങ്കാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
നിതിന്‍ രാജിന്റെ മരണം: 28ന് നടക്കുന്ന ഹര്‍ത്താലിന് കട്ടപ്പന അംബേദ്കര്‍ അയ്യങ്കാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
ഇടുക്കി: ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ചും കുറ്റവാളികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിനെതിരെയും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താലിന് അംബേദ്കര്‍ അയ്യങ്കാളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 28-ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍ നടക്കുന്നത്. നിതിന്‍ രാജിന്റെ കുടുംബം നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക, കേസ് അന്വേഷണം അട്ടിമറിക്കാനുള്ള പൊലീസ് നീക്കം ഉപേക്ഷിക്കുക, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് 10 കോടി രൂപ ധനസഹായം അനുവദിക്കുക, ഡെന്റല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എകെസിഎച്ച്എംഎസ് ചെയര്‍മാന്‍ പ്രശാന്ത് രാജു, ജില്ലാ സെക്രട്ടറി വി എസ് ശശി, മോബിന്‍ ജോണി, കെ ആര്‍ രാജന്‍, ഷാജി പാണ്ടിയന്‍മാക്കല്‍, തങ്കമ്മ രാജു, രാജു ആഞ്ഞിലിതോപ്പില്‍, ബിജു പൂവത്താനി, സന്ധ്യ എസ് , സുബാഷ് എട്ടുപടവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?