പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: ചെറുതോണിയില്‍ റോയി കെ പൗലോസ് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു 

പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: ചെറുതോണിയില്‍ റോയി കെ പൗലോസ് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു 

Jun 15, 2026 - 12:53
 0
പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: ചെറുതോണിയില്‍ റോയി കെ പൗലോസ് എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു 
This is the title of the web page

ഇടുക്കി: ചെറുതോണിയില്‍ നിന്നാരംഭിച്ച പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം റോയി കെ പൗലോസ് എംഎല്‍എ നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കഞ്ഞിക്കുഴി, മണിയാറന്‍കുടി റൂട്ടുകളിലേക്കുള്ള ബസ് സര്‍വീസുകള്‍ എംഎല്‍എ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിത കര്‍മസേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കന്യാസ്ത്രീകള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പദ്ധതിയെ അഭിനന്ദിച്ചുകൊണ്ട് വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ആശംസകള്‍ നേര്‍ന്നു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കെഎസ്ആര്‍ടിസി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിവരും പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow