വണ്ടിപ്പെരിയാറില്‍ വിനോദസഞ്ചാരികളെ ജീപ്പ് ഡ്രൈവര്‍മാര്‍ മര്‍ദിച്ചു: 2 പേര്‍ക്ക് പരിക്ക്: 20 പേര്‍ക്കെതിരെ കേസ്: 2 പേരെ അറസ്റ്റുചെയ്തു 

വണ്ടിപ്പെരിയാറില്‍ വിനോദസഞ്ചാരികളെ ജീപ്പ് ഡ്രൈവര്‍മാര്‍ മര്‍ദിച്ചു: 2 പേര്‍ക്ക് പരിക്ക്: 20 പേര്‍ക്കെതിരെ കേസ്: 2 പേരെ അറസ്റ്റുചെയ്തു 

Jun 15, 2026 - 13:19
 0
വണ്ടിപ്പെരിയാറില്‍ വിനോദസഞ്ചാരികളെ ജീപ്പ് ഡ്രൈവര്‍മാര്‍ മര്‍ദിച്ചു: 2 പേര്‍ക്ക് പരിക്ക്: 20 പേര്‍ക്കെതിരെ കേസ്: 2 പേരെ അറസ്റ്റുചെയ്തു 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രത്തില്‍ വിനോദസഞ്ചാരികളും ജീപ്പ് ഡ്രൈവര്‍മാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 2 പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി അനീഷ്(26), മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ സുഫൈന്‍(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തു. രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കുമളി കൊല്ലംപട്ടട സ്വദേശി കലേഷ് (32), കാര്‍ത്തിക് കള്ളന്‍(28) എന്നിവരെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ഓഫ് റോഡ് ജീപ്പുകള്‍ സഫാരി നടത്തുന്ന റോഡിലൂടെ ബൈക്കുമായി എത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ത്രിശൂരില്‍നിന്ന് 27 പേരടങ്ങിയ സംഘം ബൈക്കുകളില്‍ ശനിയാഴ്ച സത്രം ഭാഗത്ത് സന്ദര്‍ശിക്കാനെത്തി. ഓഫ് റോഡ് ജീപ്പുകള്‍ സവാരി നടത്തുന്ന റോഡിലൂടെ ബൈക്കുമായെത്തിയത് ജീപ്പ് ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് ഡ്രൈവര്‍മാരുടെ യൂണിയന്‍ നേതാക്കളിലൊരാള്‍ സഞ്ചാരികള്‍ താമസിച്ചിരുന്ന വള്ളക്കടവ് സത്രത്തിലെ റിസോര്‍ട്ട് ഉടമയെ വിളിച്ച് അവരെ ഇറക്കിവടണമെന്ന് നിര്‍ദേശിച്ചു. ഇതിന് തയാറാകാതെ വന്നതോടെ 5 ജീപ്പുകളില്‍ 20 പേരടങ്ങുന്ന സംഘം റിസോര്‍ട്ടിലെത്തി. ഈ സമയം റിസോര്‍ട്ടിന് പുറത്ത് നില്‍ക്കുകയായിരുന്ന അനീഷിനെ സംഘം മര്‍ദിക്കുകയായിരുന്നു. അനീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടിപ്പെരിയാര്‍ എസ്‌ഐ അമൃത് സിങ് നായക് നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow