കട്ടപ്പന അശോക ജങ്ഷനിലെ കുടിവെള്ള പൈപ്പ് വാഹനങ്ങള്‍ക്ക് ഭീഷണി: ശനിയാഴ്ച അപകടത്തില്‍പെട്ടത് 2 ഇരുചക്ര വാഹനങ്ങള്‍
കട്ടപ്പന അശോക ജങ്ഷനിലെ കുടിവെള്ള പൈപ്പ് വാഹനങ്ങള്‍ക്ക് ഭീഷണി: ശനിയാഴ്ച അപകടത്തില്‍പെട്ടത് 2 ഇരുചക്ര വാഹനങ്ങള്‍

ഇടുക്കി: കട്ടപ്പന അശോക ജങ്ഷനില്‍ റോഡരികില്‍ പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന കുടിവെള്ള പൈപ്പിനുമുകളില്‍ കയറി 2 ഇരുചക്ര വാഹനങ്ങള്‍ മറിഞ്ഞു. ശനിയാഴ്ച രാവിലെ ബുള്ളറ്റും ഉച്ചയ്ക്ക് സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. ബുള്ളറ്റ് ഓടിച്ചിരുന്നയാള്‍ ഇടതുവശത്തേയ്ക്ക് മറിഞ്ഞുവീണതിനാല്‍ അപകടം ഒഴിവായി. സ്ത്രീ ഓടിച്ചിരുന്ന സ്‌കൂട്ടറാണ് ഉച്ചയോടെ മറിഞ്ഞത്.
കട്ടപ്പന നഗരത്തിലെ ഏറ്റവും തിരക്കേറിയ അശോക ജങ്ഷനില്‍ കുടിവെള്ള പൈപ്പ് വാഹന, കാല്‍നടയാത്രികര്‍ക്ക് അപകടഭീഷണിയാണ്. വാഹനത്തിരക്ക് വര്‍ധിക്കുമ്പോള്‍ റോഡ് വശത്തുകൂടി കടന്നുപോകുന്ന ഇരുചക്ര വാഹനങ്ങളാണ് പൈപ്പില്‍ കയറി മറിയുന്നത്. മഴക്കാലത്ത് കാല്‍നടയാത്രികര്‍ ഇവിടെ തെന്നിവീഴുന്നതും പതിവാണ്. തൊട്ടടുത്ത് ഓട്ടോറിക്ഷ സ്റ്റാന്‍ഡുമുണ്ട്. വാഹനങ്ങള്‍ സ്റ്റാന്‍ഡിലേക്ക് കയറ്റാനും ഇറക്കാനും ബുദ്ധിമുട്ടുന്നതായി ഡ്രൈവര്‍മാര്‍ പറയുന്നു. കുഴിയെടുത്ത് പൈപ്പ് മൂടാന്‍ നടപടിവേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






