തലമാലി വെള്ളച്ചാട്ടത്തിനുകുറുകെയുള്ള പാലത്തിന്റെ കൈവരികള്‍ നശിച്ചു
തലമാലി വെള്ളച്ചാട്ടത്തിനുകുറുകെയുള്ള പാലത്തിന്റെ കൈവരികള്‍ നശിച്ചു

ഇടുക്കി: അടിമാലിയിലെ തലമാലി വെള്ളച്ചാട്ടത്തിനുകുറുകെ ഭഗവതിക്കുന്ന് മേഖലയിലേയ്ക്ക് പോകുന്ന പാലത്തിന്റെ കൈവരികള്‍ ദ്രവിച്ച് നശിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കടന്നുപോകുന്ന പാലത്തിലാണ് അപകടം പതിയിരിക്കുന്നത്. നിലവിലുള്ള ഇരുമ്പ് പൈപ്പില്‍ നിര്‍മിച്ച കൈവരികളില്‍ ഭൂരിഭാഗവും തുരുമ്പെടുത്ത് നശിച്ചു. തകര്‍ന്ന ഭാഗങ്ങളില്‍ പ്രദേശവാസികള്‍ മരക്കമ്പുകള്‍ കെട്ടിവച്ചിരിക്കുകയാണ്. മഴക്കാലത്ത് പാലത്തിനടിയിലൂടെ നീരൊഴുക്ക് ശക്തമാകും. പാറക്കെട്ട് നിറഞ്ഞ പ്രദേശത്താണ് പാലം സ്ഥിതി ചെയ്യുന്നത്. ഇതോടെ യാത്ര ദുഷ്‌കരമാകും. അപകടസാധ്യത കണക്കിലെടുത്ത് അടിയന്തരമായി കൈവരികള്‍ പുനര്‍നിര്‍മിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






