വികസിത് കൃഷി സങ്കല്‍പ്പ് അഭിയാന്‍: ഇരട്ടയാറില്‍ കര്‍ഷക സെമിനാര്‍ നടത്തി
വികസിത് കൃഷി സങ്കല്‍പ്പ് അഭിയാന്‍: ഇരട്ടയാറില്‍ കര്‍ഷക സെമിനാര്‍ നടത്തി

ഇടുക്കി: വികസിത് കൃഷി സങ്കല്‍പ്പ് അഭിയാന്‍ രാജ്യവ്യാപക ക്യാമ്പയിന്റെ ഭാഗമായി ഇരട്ടയാറില്‍ കര്‍ഷക സെമിനാര്‍ സംഘടിപ്പിച്ചു. കര്‍ഷകരിലേയ്ക്ക് പുത്തന്‍ സാങ്കേതിക വിദ്യകള്‍ എത്തിക്കുന്നതിനും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ചോദിച്ചറിയുക, ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഗവേഷണ പദ്ധതികള്‍ വിപുലീകരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ശാസ്ത്രജ്ഞര്‍ കര്‍ഷകരുമായി നേരിട്ട് സംവദിക്കുന്ന രാജ്യവ്യാപക ക്യാമ്പയിനാണ് വികസിത കൃഷി സങ്കല്‍പ്പ് അഭിയാന്‍. മെയ് 29ന് ആരംഭിച്ച ക്യാമ്പയിന്‍ 12ന് സമാപിക്കും. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള 113 ഗവേഷണ സ്ഥാപനങ്ങള്‍, 731 കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, കേന്ദ്ര-സംസ്ഥാന കൃഷി-മൃഗസംരക്ഷണം-ഫിഷറീസ് വകുപ്പുകള്‍ ശാസ്ത്രജ്ഞരും വിദഗ്ദരും പങ്കെടുക്കും. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയവും ഐസിഎആറും വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാകുന്നത്. ശാന്തന്‍പാറ കെവികെ സബ്ജട് സ്‌പെഷലിസ്റ്റ് ഡോ. സുധാകര്‍ എസ് ക്ലാസ് നയിച്ചു. രാസവളങ്ങളുടെ സന്തുലിതമായ ഉപയോഗം, പ്രാദേശിക സാഹചര്യങ്ങള്‍ മനസിലാക്കല്‍, ഗവേഷണ വിവരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തല്‍, ഗുണനിലവാരമുള്ള വിത്തുകളുടെ ഉപയോഗം തുടങ്ങി ഉല്‍പദാനക്ഷമത കൂട്ടാനാവശ്യമായ കാര്യങ്ങള്‍ കര്‍ഷകകരുമായി പങ്കുവെച്ചു. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കി വരുന്നത്.ഇരട്ടയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാറില്‍ പ്രസിഡന്റ് ആനന്ദ് വിളയില്‍, പഞ്ചായത്തംഗങ്ങളായ ജോസുകുട്ടി അരീപ്പറമ്പില്‍, ജോസ് തച്ചാപറമ്പില്‍, കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് ആഗ്‌നസ് ജോസ്, കൃഷി അസിസ്റ്റന്റ് ബിന്‍സി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






