കുട്ടിക്കര്‍ഷകന് വിദ്യാഭ്യാസ സഹായം: ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് 50,000 രൂപ നല്‍കി
കുട്ടിക്കര്‍ഷകന് വിദ്യാഭ്യാസ സഹായം: ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് 50,000 രൂപ നല്‍കി

ഇടുക്കി: വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിക്ക് ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് 50,000 രൂപ വിദ്യാഭ്യാസ സഹായം നല്‍കി. ബോര്‍ഡ് ചെയര്‍മാന്‍ വി പി ഉണ്ണികൃഷ്ണന്‍ വീട്ടിലെത്തി ചെക്ക് കൈമാറി. ക്ഷീരകര്‍ഷക ക്ഷേമ നിധി ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ക്ഷീര സ്വാന്തനം പദ്ധതി പ്രകാരം ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകര്‍ക്ക് ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു. ബോര്‍ഡ് സിഇഒ രാംഗോപാല്‍, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡോളസ്, ഇളംദേശം ക്ഷീര വികസന ഓഫീസര്‍ എം കെ സുധീഷ്, ബ്ലോക്ക് മെമ്പര്‍ ടാസ്സിമോള്‍ മാത്യു എന്നിവരും എത്തിയിരുന്നു
What's Your Reaction?






