മൂന്നാറില്‍ 11കാരിയെ പീഡിപ്പിച്ച ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍
മൂന്നാറില്‍ 11കാരിയെ പീഡിപ്പിച്ച ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

ഇടുക്കി: മൂന്നാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് സ്വദേശി സലൈ(35) ആണ് തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബോഡിമെട്ടില്‍ നിന്ന് പിടിയിലായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം ജാര്‍ഖണ്ഡ് സ്വദേശി ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് കേസ്. വനത്തിനുള്ളില്‍ ഒളിച്ച പ്രതിക്കായി പൊലീസും തോട്ടം തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. തമിഴ്‌നാട്ടിലേക്ക് ബസില്‍ പോകുന്നതിനിടെയാണ് പിടിയിലായത്
What's Your Reaction?






