ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് രോഗികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു 

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് രോഗികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു 

Oct 17, 2026 - 15:31
 0
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് രോഗികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു 
This is the title of the web page

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 'സ്പര്‍ശം' എന്ന പേരില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.  അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്കും പാലിയേറ്റീവ് പരിചരണം ലഭിക്കുന്ന രോഗികള്‍ക്കുമാണ് പദ്ധതിയിലുള്‍പ്പെടുത്തി  ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയത്. പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്‌സി ജിമ്മി, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ ബിജു എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു നിള, സ്റ്റീഫന്‍ ജോര്‍ജ്, മാത്യു സെബാസ്റ്റ്യന്‍, ബി എ ഉലഹന്നാന്‍, മോളി ടോമി, സുബി കെ കെ, ടെസി ജോസഫ്, വിജി കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow