രാജാക്കാട് പഞ്ചായത്ത് മുന്‍ ഭരണസമിതിക്കെതിരെ ഹിന്ദു ഐക്യവേദി ഉന്നയിച്ച അഴിമതിയാരോപണം അടിസ്ഥാന രഹിതം: സിപിഐഎം   

രാജാക്കാട് പഞ്ചായത്ത് മുന്‍ ഭരണസമിതിക്കെതിരെ ഹിന്ദു ഐക്യവേദി ഉന്നയിച്ച അഴിമതിയാരോപണം അടിസ്ഥാന രഹിതം: സിപിഐഎം   

Jan 30, 2026 - 17:00
 0
രാജാക്കാട് പഞ്ചായത്ത് മുന്‍ ഭരണസമിതിക്കെതിരെ ഹിന്ദു ഐക്യവേദി ഉന്നയിച്ച അഴിമതിയാരോപണം അടിസ്ഥാന രഹിതം: സിപിഐഎം   
This is the title of the web page

ഇടുക്കി: രാജാക്കാട് പഞ്ചായത്ത് മുന്‍ ഭരണസമിതിക്കെതിരെ ഹിന്ദു ഐക്യവേദി ഉടുമ്പന്‍ചോല താലൂക്ക് കമ്മിറ്റി ഉന്നയിച്ച അഴിമതിയാരോപണം അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും സിപിഐഎം രാജാക്കാട് ഏരിയ കമ്മിറ്റി. നടപടിക്രമങ്ങള്‍ പാലിച്ചും ഭരണസമിതിയുടെ അനുമതിയോടെയുമാണ് പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം പൊളിച്ചതും കാലഹരണപ്പെട്ട സാധന സാമഗ്രികള്‍ ടെണ്ടര്‍ നടത്തി ഒഴിവാക്കിയതും. കൂടാതെ വാഹനം ഓടിയത് സംബന്ധിച്ച് വ്യക്തമായ രജിസ്റ്ററുകളുണ്ട്. കെട്ടിട നമ്പര്‍ നല്‍കുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ്. പരാതി ഉണ്ടെങ്കില്‍ പരിശോധിക്കുക മാത്രമാണ് പ്രസിഡന്റ് ചെയ്യുന്നതെന്നും, ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഹിന്ദു ഐക്യവേദി  ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടിയാണ് ഈ നാട്ടുകാരന്‍ പോലും അല്ലാത്ത ഹിന്ദു ഐക്യവേദി നേതാവ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ ഇതൊന്നും ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ ബാധിക്കില്ല. കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഇവിടെനിന്ന് വിജയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം എന്‍ ഹരിക്കുട്ടന്‍, ഷൈലജ സുരേന്ദ്രന്‍, രാജാക്കാട് ഏരിയ സെക്രട്ടറി സുമ സുരേന്ദ്രന്‍, വി എ കുഞ്ഞുമോന്‍, ബേബിലാല്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow