രാമക്കല്‍മേട് ടൂറിസം വികസന സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു
രാമക്കല്‍മേട് ടൂറിസം വികസന സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു
ഇടുക്കി: രാമക്കല്‍മേടിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി രാമക്കല്‍മേട് ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി (ആര്‍ടിഡിഎസ്) തയ്യാറാക്കിയ ഔദ്യോഗിക വെബ്സൈറ്റ് (www.ramakkalmedu.co) പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്തു. രാമക്കല്‍മേട്ടിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്കായി വിവിധ പാക്കേജുകള്‍, താമസസൗകര്യം, മറ്റ് ടൂറിസം ആക്റ്റിവിറ്റികള്‍ എന്നിവയെല്ലാം പുതിയ വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാനാകും. രാമക്കല്‍മേടിനെയും സമീപ മേഖലകളെയും കോര്‍ത്തിണക്കി കൂടുതല്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് മേഖലയെ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുമെന്ന് എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ ആര്‍ടിഡിഎസ് പ്രസിഡന്റ് സാബു രാമക്കല്‍മേട് അധ്യക്ഷനായി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍, ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ്, സി എസ് യശോധരന്‍, ഷിംല ബീവി, ലതാകുമാരി, ശരണ്യ എസ്, അന്‍സാരി, സൂരജ് വി എസ്, ഹിമ യോഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?