എഴുകുംവയലില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി
എഴുകുംവയലില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി
ഇടുക്കി:എഴുകുംവയലില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. എഴുകുംവയല്‍ പാറത്തറയില്‍ ആന്റണി(55), ഭാര്യ വല്‍സമ്മ(50) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അജീഷ് ആന്റണി(26)യെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 9.30 ഓടെയാണ് കൊലപാതകം. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുക്കുകയും ബന്ധു ഇത് ഇടവകയിലെ വൈദികന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നെടുങ്കണ്ടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ആന്തരാവയവങ്ങൾ പുറത്ത് വന്ന നിലയിലാണ് മൃതദേഹങ്ങൾ.അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നാണ് സൂചന.
What's Your Reaction?