അണക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷാ മാര്‍ഗ നിര്‍ദേശ സെമിനാര്‍ നടത്തി
അണക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷാ മാര്‍ഗ നിര്‍ദേശ സെമിനാര്‍ നടത്തി
ഇടുക്കി: അണക്കര അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മയും അഖില കേരള ബാലജനസഖ്യവും ചേര്‍ന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷാ മാര്‍ഗ നിര്‍ദേശ സെമിനാര്‍ നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് പരീക്ഷ അടുത്തു വരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളിലുണ്ടാകുന്ന ഭയവും ആശങ്കയും മാറ്റി കൂടുതല്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിട്ട് മികച്ച വിജയം കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് നടത്തിയത്. ഹെഡ്മാസ്റ്റര്‍ ലോബിന്‍രാജ് അധ്യക്ഷനായി. പഞ്ചായത്തംഗം ഷാന്‍ ജോസഫ്, കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍, അധ്യാപകന്‍ മാണി കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. ജെസിഐ പരിശീലകനും മോട്ടിവേഷണല്‍ പ്രഭാഷകനുമായ സജു പറപ്പള്ളി ക്ലാസിന് നേതൃത്വം നല്‍കി. തമിഴ് മീഡിയം കുട്ടികള്‍ക്കായി കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ആനന്ദ് സി ക്ലാസ് നയിച്ചു.
What's Your Reaction?