കുഞ്ചിത്തണ്ണിയില്‍ ഓട ശുചീകരിച്ച് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍   

കുഞ്ചിത്തണ്ണിയില്‍ ഓട ശുചീകരിച്ച് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍   

Aug 12, 2026 - 14:27
 0
കുഞ്ചിത്തണ്ണിയില്‍ ഓട ശുചീകരിച്ച് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍   
This is the title of the web page

ഇടുക്കി: ശക്തമായ മഴയില്‍ കലുങ്കിലും ഓടയിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്ത് കുഞ്ചിത്തണ്ണിയിലെ യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍. ടൗണിന് മുകള്‍ ഭാഗത്തുനിന്നും ഒലിച്ചിറങ്ങിയ മണ്ണും ചെളിയും മൂടി ഫെഡറല്‍ ബാങ്കിന് താഴെ വശത്തുള്ള ഓടയും കലുങ്കും അടഞ്ഞ നിലയിലായിരുന്നു. ചെറിയ മഴ പെയ്താല്‍പോലും ഓട കവിഞ്ഞ് റോഡിലൂടെ വെള്ളമൊഴുകിയിരുന്നതിനാല്‍ കാല്‍നട യാത്രക്കാരും വാഹനയാത്രക്കാരും ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിന് പരിഹാരമായാണ് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയത്. പ്രവര്‍ത്തകരായ വിഷ്ണു പ്രകാശ്, ഗുണശേഖരന്‍, ഡോണി ബേബി, ടോംജോ ജോസഫ്, ഷോബിന്‍ ബൈജു, ബെന്‍സണ്‍ ബേബി എന്നിവര്‍ നേതൃത്വത്തിലാണ് ഓടകളും കലുങ്കകളും വൃത്തിയാക്കിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow