നരിയമ്പാറയിൽ മരം വീണ് രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു
നരിയമ്പാറയിൽ മരം വീണ് രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു
ഇടുക്കി: നരിയമ്പാറ സ്വർണവിലാസത്ത് വൈദ്യുതി ലൈനിലേക്ക് മരം ഒടിഞ്ഞുവീണ് രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. തകർന്ന പോസ്റ്റുകളിലൊന്ന് സമീപത്തെ വീടിനു മുകളിലേക്കാണ് പതിച്ചത്. അപകടത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതിബന്ധം ഭാഗികമായി തടസ്സപ്പെട്ടു. കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.
What's Your Reaction?