കുമളി ചോറ്റുപാറ മുത്തയ്യന്‍ നഗറില്‍ വഴിയുമില്ല വെള്ളവുമില്ല ഒപ്പം വന്യമൃഗ ശല്യവും
കുമളി ചോറ്റുപാറ മുത്തയ്യന്‍ നഗറില്‍ വഴിയുമില്ല വെള്ളവുമില്ല ഒപ്പം വന്യമൃഗ ശല്യവും
ഇടുക്കി: കുമളി ചോറ്റുപാറ എസ്റ്റേറ്റ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മുത്തയ്യന്‍ നഗര്‍ നിവാസികള്‍ വഴിയും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി കോണിമാറ എസ്‌റ്റേറ്റ് നല്‍കിയിരിക്കുന്ന നടപ്പുവഴിയാണ് ഇവര്‍ ഉപയോഗിക്കുന്നത്. വാഹനങ്ങള്‍ എത്താത്തതിനാല്‍ രോഗികളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാനോ സാധനസാമഗ്രികള്‍ വീട്ടിലെത്തിക്കാനോ ഇവര്‍ക്ക് സാധിക്കുന്നില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ല10 കുടുംബങ്ങളിലായി 47പേരാണ് പ്രദേശത്ത് താമസിക്കുന്നത്. മാറി മാറി വരുന്ന ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ വഴി സൗകര്യം ഏര്‍പ്പെടുത്താമെന്ന് പറയുന്നതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടാകാറില്ല. എസ്റ്റേറ്റ് അധികൃതര്‍ക്ക് അനുവദിക്കുകയാണെങ്കില്‍ ഓട്ടോറിക്ഷ പോകുന്ന ഒരുവഴി ഇവര്‍ക്ക് ലഭിക്കും. ഇത് പ്രദേശവാസികള്‍ക്ക് വലിയ സഹായകമാണ്. ഇത് കൂടാതെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന സ്ഥിതിയുമുണ്ട്. കഴിഞ്ഞദിവസം വനാതിര്‍ത്തിയില്‍നിന്ന് കരടി,പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ മേഖലയിലേയ്ക്ക് എത്തിതയതിനാല്‍ രാത്രിസമയങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് കലക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനമായില്ല. എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ ഇടപെട്ട് വിഷയത്തില്‍ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
What's Your Reaction?