ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ എന്‍ആര്‍സിറ്റി ബ്രാഞ്ച് സമ്മേളനം ചേര്‍ന്നു
ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ എന്‍ആര്‍സിറ്റി ബ്രാഞ്ച് സമ്മേളനം ചേര്‍ന്നു
ഇടുക്കി: ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്‍ (സിഐടിയു) എന്‍ആര്‍ സിറ്റി ബ്രാഞ്ച് സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. തൊഴിലാളി വര്‍ഗത്തെ രാജ്യത്തിന്റെ രാഷ്ട്രീയ അധികാരത്തിലേക്ക് എത്തിക്കുകയെന്ന വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമാണ് സിഐടിയുവിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ യൂണിയന്റെ മുന്‍കാല പ്രവര്‍ത്തകരെ പൊന്നാടയണിയിച്ച് ആദരിച്ചു. പതാക ഉയര്‍ത്തലിനും പുഷ്പാര്‍ച്ചനയ്ക്കും ശേഷം ആരംഭിച്ച പ്രതിനിധി സമ്മേളനത്തില്‍ കെ പി സുബീഷ് അധ്യക്ഷനായി. എം എം വിശ്വംഭരന്‍, കെ പി പൈലി, എ ബി ഷിബു, നേതാക്കളായ വി എന്‍ മോഹനന്‍, വി എ കുഞ്ഞുമോന്‍, സുമ സുരേന്ദ്രന്‍, ഒ ജി മദനന്‍, വി പി ചാക്കോ, സുനില്‍കുമാര്‍, കെ കെ തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി എ ബി ഷിബു (പ്രസിഡന്റ്), സി ആര്‍ രാജു (സെക്രട്ടറി), കെ പി സുബീഷ് (ട്രഷറര്‍). 17 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
What's Your Reaction?