അടിമാലിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 6.5 കിലോ കഞ്ചാവ് പിടികൂടി: എരമല്ലൂര്‍ സ്വദേശി അബ്ബാസ് അറസ്റ്റില്‍
അടിമാലിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 6.5 കിലോ കഞ്ചാവ് പിടികൂടി: എരമല്ലൂര്‍ സ്വദേശി അബ്ബാസ് അറസ്റ്റില്‍

ഇടുക്കി: കാറില്‍ കടത്താന്‍ ശ്രമിച്ച 6.5 കിലോ കഞ്ചാവുമായി ഒരാളെ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. കോതമംഗലം എരമല്ലൂര്‍ സ്വദേശി അബ്ബാസാണ് അറസ്റ്റിലായത്. ഇയാള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. അടിമാലി പത്താംമൈല്‍ ഭാഗത്താണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഒഡീഷയില്‍പോയി നേരിട്ട് കഞ്ചാവ് വാങ്ങി അടിമാലി മേഖലയില്‍ വില്‍പ്പന നടത്തുന്നയാളാണ് അബ്ബാസ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ ശശി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് എന്‍ കെ, ബിജു മാത്യു, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് നെല്‍സന്‍ മാത്യു, സിഇഒമാരായ അബ്ദുള്‍ ലത്തീഫ്, യദുവംശരാജ്, മുഹമ്മദ് ഷാന്‍, സുബിന്‍ പി വര്‍ഗ്ഗീസ്, അലി അഷ്‌കര്‍, നിതിന്‍ ജോണി എന്നിവരാണ് പരിശോധന നടത്തിയത്.
What's Your Reaction?






