വാഗമണ്‍ ചാത്തന്‍പാറയില്‍നിന്ന് 200 അടി താഴ്ചയിലേക്ക് പതിച്ച് എറണാകുളം സ്വദേശി മരിച്ചു
വാഗമണ്‍ ചാത്തന്‍പാറയില്‍നിന്ന് 200 അടി താഴ്ചയിലേക്ക് പതിച്ച് എറണാകുളം സ്വദേശി മരിച്ചു

ഇടുക്കി: കാഞ്ഞാര്‍- വാഗമണ്‍ റോഡിരികെ കൊക്കയില്‍വീണ് വിനോദസഞ്ചാരി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ്(58) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. ചാത്തന്‍പാറയില്‍ ഇറങ്ങുന്നതിനിടെ 200 അടി താഴ്ചയിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. എറണാകുളത്തുനിന്ന് വാഗമണ്‍ സന്ദര്‍ശിക്കാനായി എത്തിയതായിരുന്നു തോബിയാസും സുഹൃത്തുക്കളും. തിരികെ മടങ്ങുന്നതിനിടെയാണ് ചാത്തന്‍പാറ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ മൂലമറ്റം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടര്‍ന്ന് മൂലമറ്റം, തൊടുപുഴ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എത്തി വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ തോബിയാസിന്റെ മൃതദേഹം പുറത്തെത്തിച്ചു. തുടര്‍ന്ന് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്കുമാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
What's Your Reaction?






