സിപിഐ ജില്ലാ സമ്മേളന നടത്തിപ്പിന് കുടുക്കപ്പണം വിനിയോഗിക്കും: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കുടുക്കകള്‍ കൈമാറി

സിപിഐ ജില്ലാ സമ്മേളന നടത്തിപ്പിന് കുടുക്കപ്പണം വിനിയോഗിക്കും: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കുടുക്കകള്‍ കൈമാറി

Mar 14, 2025 - 00:25
 0
സിപിഐ ജില്ലാ സമ്മേളന നടത്തിപ്പിന് കുടുക്കപ്പണം വിനിയോഗിക്കും: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കുടുക്കകള്‍ കൈമാറി
This is the title of the web page

ഇടുക്കി: സിപിഐ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള ധനശേഖരണാര്‍ഥം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കുടുക്കകള്‍ കൈമാറി. ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന മണ്ഡലം കമ്മിറ്റിയിലെ 1000 പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ കുടുക്ക ഏല്‍പ്പിക്കുകയും ഇതില്‍ നിക്ഷേപിക്കുന്ന തുക നടത്തിപ്പിനായി വിനിയോഗിക്കുമെന്നും കെ സലിംകുമാര്‍ പറഞ്ഞു. കട്ടപ്പന സൗത്ത് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയിലെ വീടുകളില്‍ കുടുക്കകള്‍ വിതരണം ചെയ്തു. മുന്‍ ജില്ലാ സെക്രട്ടറി അന്തരിച്ച ആര്‍ ശ്രീധരന്റെ കട്ടപ്പന അമ്പലക്കവലയിലെ വീട്ടിലെത്തി ഭാര്യ ശാന്തിനിക്ക് കുടുക്ക കൈമാറി. മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, എന്‍ കെ പ്രിയന്‍, കെ എന്‍ കുമാരന്‍, രാജന്‍കുട്ടി മുതുകുളം, സനീഷ് മോഹന്‍, അജേഷ് സി.എസ്, ദേവസ്യ പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow