കര്‍ക്കടക വാവുബലിക്ക് ഒരുങ്ങി അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രം
കര്‍ക്കടക വാവുബലിക്ക് ഒരുങ്ങി അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രം
ഇടുക്കി: അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 6 മുതല്‍ ബലി ദര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. 2500 പേര്‍ക്ക് ബലിയര്‍പ്പിക്കാനുള്ള സൗകര്യമാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. ബലിതര്‍പ്പണത്തിന് ശേഷം 6:30ന് ഗണപതിഹോമം തുടര്‍ന്ന് തിലഹവനം തുടങ്ങി വിശേഷാല്‍ പൂജകളും നടക്കും. അടിമാലിയിലെ മുനീറ മഹാദേവ ക്ഷേത്രം, ആയിരമേക്കര്‍ കൈവല്യാനന്തപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, മാങ്കടവ് ദേവീക്ഷേത്രം, തോണിപ്പാറ ധര്‍മശാസ്ത്ര ക്ഷേത്രം, ചാറ്റുപാറ ദേവി ക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുമെന്ന് മേല്‍ശാന്തി പ്രശാന്ത് ഗോപാല്‍, ഭാരവാഹികളായ അഡ്വ. നൈജു രവീന്ദ്രനാഥന്‍, ബാബു കൃഷ്ണന്‍കുട്ടി എന്നിവര്‍ അറിയിച്ചു.
What's Your Reaction?