കുരുവിളാസിറ്റി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

കുരുവിളാസിറ്റി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Aug 11, 2026 - 17:46
 0
കുരുവിളാസിറ്റി ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
This is the title of the web page

ഇടുക്കി: കുരുവിളാസിറ്റി ലയണ്‍സ് ക്ലബ്ബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സാമൂഹിക സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ജിഎല്‍ടി കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫസര്‍ ഡോ. സാംസണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. സേവന പദ്ധതികളുടെ ഭാഗമായി നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഉടുമ്പന്‍ചോല എംഎല്‍എ അഡ്വ. സേനാപതി വേണു നിര്‍വഹിച്ചു. ജിക്‌സണ്‍ എ ജെ പ്രസിഡന്റായും ബേസില്‍ സജി സെക്രട്ടറിയായും, ബേസില്‍ ടി ജോസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് വിമല്‍ മാത്യു അധ്യക്ഷനായി. ഷൈനു സുകേഷ്, പ്രവീണ്‍ കുമാര്‍, വി ആര്‍ രാജേഷ്, ബേസില്‍ തോലാനിക്കുന്നേല്‍, ജോര്‍ജ് അരീപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow