കട്ടപ്പന-പുളിയന്‍മല റോഡില്‍ അപകടഭീഷണി ഉയര്‍ത്തി ക്രാഷ് ബാരിയറുകള്‍   

കട്ടപ്പന-പുളിയന്‍മല റോഡില്‍ അപകടഭീഷണി ഉയര്‍ത്തി ക്രാഷ് ബാരിയറുകള്‍   

Aug 12, 2026 - 10:16
 0
കട്ടപ്പന-പുളിയന്‍മല റോഡില്‍ അപകടഭീഷണി ഉയര്‍ത്തി ക്രാഷ് ബാരിയറുകള്‍   
This is the title of the web page

ഇടുക്കി: അപകടങ്ങള്‍ ലഘൂകരിക്കാന്‍ തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയിലെ കട്ടപ്പന-പുളിയന്‍മല റോഡില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ക്രാഷ് ബാരിയര്‍ അപകടഭീഷണിയാകുന്നു. റോഡിലെ ഹെയര്‍പിന്‍ വളവുകളില്‍ പഴക്കമുള്ളതും വാഹനങ്ങള്‍ ഇടിച്ച് ഉപയോഗശൂന്യമായതുമായ ക്രാഷ് ബാരിയറുകള്‍ റോഡരികില്‍ തള്ളിയ നിലയിലാണ്. ബലമുള്ള ഉരുക്കില്‍ നിര്‍മിച്ച ഇവയുടെ അഗ്രഭാഗം കൂര്‍ത്തിരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാണ്. വീതി കുറഞ്ഞ പ്രദേശമായതിനാല്‍ വാഹനങ്ങള്‍ ഇതിലേക്ക് ഇടിച്ചുകയറന്‍ സാധ്യതയേറെയാണ്. ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാം. വലിയ വാഹനങ്ങളിലേക്ക് തുളഞ്ഞു കയറാനും സാധ്യതയുണ്ട്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ വഴി പരിചയമില്ലാത്തവര്‍ സഞ്ചരിക്കുമ്പോള്‍ റോഡരികിലേക്ക് വാഹനം ഒതുക്കിയാല്‍ അപകടസാധ്യത ഏറെയാണ്. ഉപേക്ഷിക്കപ്പെട്ട ഇടിതാങ്ങിയുടെ ഭാഗങ്ങള്‍ എടുത്തുമാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തയാറായില്ലെങ്കില്‍ വലിയ അപകടമാകും ഉണ്ടാകുക.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow