പൊതുസ്ഥലങ്ങളില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ മാത്രം കേസ്: പികെഎസ് ധര്‍ണ 29ന് പീരുമേട്ടില്‍

പൊതുസ്ഥലങ്ങളില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ മാത്രം കേസ്: പികെഎസ് ധര്‍ണ 29ന് പീരുമേട്ടില്‍

May 28, 2026 - 15:48
May 28, 2026 - 16:00
 0
പൊതുസ്ഥലങ്ങളില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ മാത്രം കേസ്: പികെഎസ് ധര്‍ണ 29ന് പീരുമേട്ടില്‍
This is the title of the web page

ഇടുക്കി: പൊതുസ്ഥലങ്ങളില്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ മാത്രം കേസ് എന്ന സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയില്‍ പ്രതിഷേധിച്ച് പികെഎസ് ജില്ലാ കമ്മിറ്റി 29ന് പീരുമേട് ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി വി പൊന്നുകുട്ടന്‍  ഉദ്ഘാടനം ചെയ്യും. ദളിത് സുരക്ഷയ്ക്കായി നിയമഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക എന്നതാണ് പ്രധാന ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ പികെഎസ് പീരുമേട് ഏരിയ സെക്രട്ടറി പി ചെല്ലദുരൈ, സംസ്ഥാന കമ്മിറ്റിയംഗം ആര്‍ സെല്‍വത്തായി, ഏരിയ കമ്മിറ്റിയംഗം മാരിയപ്പന്‍ എം എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow