പോസ്റ്റ്മാസ്റ്റര്‍ ഡോ. ഗിന്നസ് മാടസാമിക്ക് മര്‍ദനം: തപാല്‍ ജീവനക്കാര്‍ തൊടുപുഴയില്‍ ധര്‍ണ നടത്തി
പോസ്റ്റ്മാസ്റ്റര്‍ ഡോ. ഗിന്നസ് മാടസാമിക്ക് മര്‍ദനം: തപാല്‍ ജീവനക്കാര്‍ തൊടുപുഴയില്‍ ധര്‍ണ നടത്തി

ഇടുക്കി: പണിമുടക്ക് ദിനത്തില്‍ പീരുമേട്ടിലെ പോസ്റ്റ്മാസ്റ്ററും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. ഗിന്നസ് മാടസാമിയെ സമരക്കാര്‍ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ ധര്‍ണ നടത്തി. തൊടുപുഴയിലെ ജില്ലാ തപാല്‍ സൂപ്രണ്ട് സുപ്രണ്ട് ഓഫീസ് പടിക്കല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. പീരുമേട്ടിലെ പോസ്റ്റ്ഓഫീസ് തുറക്കുന്നതിനിടെയാണ് മാടസാമിയെ സിപിഐഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. എഫ്എന്‍പിഒ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയാണ് മാടസാമി. എഫ്എന്‍പിഒ ജില്ലാ ചെയര്‍മാന്‍ കെ എ ബെന്നി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോര്‍ജ്കുട്ടി ജോസ്, കൊച്ചറ മോഹനന്‍, നിഷ കെ ജോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






