അയ്യപ്പന്‍കോവില്‍ സഹകരണ ബാങ്കില്‍ ഓണക്കിറ്റ് വിതരണം ആരംഭിച്ചു
അയ്യപ്പന്‍കോവില്‍ സഹകരണ ബാങ്കില്‍ ഓണക്കിറ്റ് വിതരണം ആരംഭിച്ചു
ഇടുക്കി: അയ്യപ്പന്‍കോവില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. പ്രസിഡന്റ് ജേക്കബ് പടലൂങ്കല്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 500 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ, പഞ്ചസാര, പച്ചരി, ചെറുപയര്‍, തുടങ്ങി 18 ഇനങ്ങളാണ് 1500 രൂപ നരിക്കില്‍ വിതരണം ചെയ്യുന്നത്. കിറ്റുകള്‍ ആവശ്യമുള്ളവര്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പിയുമയ് ബാങ്കിന്റെ അയ്യപ്പന്‍കോവില്‍ ശാഖയിലും ചപ്പാത്ത് ശാഖയിലും ബന്ധപ്പെടണം. ഇതോടൊപ്പം സബ്‌സിഡി നിരക്കില്‍ ഉള്ള വില്‍പ്പന സ്റ്റോക്ക് തീരുന്നതുവരെ മാത്രമായിരിക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിക്കുന്നു.
What's Your Reaction?