വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 2 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 2 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് 2 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ പേച്ചിരാജ് (20), സഹോദരി മഹാലക്ഷ്മി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം. പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോള്‍ എതിരെ വന്ന ജീപ്പില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുന്നതിനടയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 4 വിദ്യാര്‍ഥികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഗുരുതര പരിക്കുകളോടെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?