മാട്ടുക്കട്ട ബിലിവേഴ്‌സ് ചര്‍ച്ച് ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ ഓണാഘോഷ പരിപാടി നടത്തി
മാട്ടുക്കട്ട ബിലിവേഴ്‌സ് ചര്‍ച്ച് ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ ഓണാഘോഷ പരിപാടി നടത്തി
 
                                ഇടുക്കി: അയ്യപ്പന്‍കോവില്‍ മാട്ടുക്കട്ട ബിലിവേഴ്‌സ് ചര്‍ച്ച് ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ ഓണാഘോഷ പരിപാടി നടത്തി. മാനേജര്‍ ഫാ. അനില്‍ സി മാത്യു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ ഓണമെന്നത് പുത്തന്‍ അനുഭവമാണ് ഓരോ വര്‍ഷവും സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വടംവലി, തിരുവാതിര എന്നിവക്കൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും സ്‌കൂളില്‍ ഒരുക്കിയിരുന്നു. തുടര്‍ന്ന് വിവിധ മത്സരങ്ങളും നടത്തി. പ്രിന്‍സിപ്പല്‍ കെ ജെ തോമസ,് അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
     
     
    


 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                             
                                            