കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കലെ വീട്ടമ്മയുടെ സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്
കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കലെ വീട്ടമ്മയുടെ സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്
ഇടുക്കി: പിഎംഎവൈ പദ്ധതിയില്‍ അനുവദിച്ച വീടിന് പെര്‍മിറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വീട്ടമ്മ കാഞ്ചിയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തിന് കോണ്‍ഗ്രസ് പിന്തുണ. കാഞ്ചിയാര്‍ മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു. കാന്‍സര്‍ രോഗിയായ കോവില്‍മല പുതുപ്പറമ്പില്‍ വീണ ഷാജിയെ സമരത്തിന് പ്രേരിപ്പിക്കാന്‍ കാരണം മന്ത്രി റോഷി അഗസ്റ്റിന്റെ വാഗ്ദാന ലംഘനമാണന്ന് അനീഷ് മണ്ണൂര്‍ പറഞ്ഞു. കോവില്‍മലയില്‍ 20 കുടുംമ്പങ്ങളാണ് ഇത്തരത്തില്‍ വീട് പൊളിച്ച് ഷെഡില്‍ കഴിയുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് നിരാഹാര സമരം നടത്തുന്നത്. സര്‍ക്കാരിനെയും പഞ്ചായത്തിനെയും വിശ്വസിച്ചാണ് വീടുകള്‍ പൊളിച്ചത്. ഇപ്പോള്‍ പലരും 7 വര്‍ഷക്കാലമായി കിടപ്പാടം ഇല്ലാത്ത അവസ്ഥയിലാണ്. മന്ത്രി റോഷി അഗസ്റ്റി പല തവണ കണ്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല. വീണയുടെ നിരാഹാര സമരം ന്യായമായ ആവശ്യത്തിന് വേണ്ടിയാണ്. സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പിന്തുണ മാത്രമല്ല സമരം തന്നെ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ജോമോന്‍ കിഴക്കേല്‍, ഷാജി വേലംപറമ്പില്‍ എന്നിവരും മണ്ഡലം പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
What's Your Reaction?