കരുണാപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റും പുറത്ത്
കരുണാപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റും പുറത്ത്

ഇടുക്കി: കരുണാപുരം പഞ്ചായത്തിൽ വൈസ് പ്രസിഡന്റും അവിശ്വാസത്തിലൂടെ പുറത്ത്.ബി ഡി ജെ എസ് പ്രതിനിധിയായിരുന്ന പി.ആർ ബിനുവിനെയാണ് ഇടതുപക്ഷം അവിശ്വാസത്തിലൂടെ പുറത്താക്കിയത്.യുഡിഎഫിലെ ഒരംഗം വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് അംഗം ശോഭനാമ്മ ഗോപിനാഥനാണ് അവിശ്വാസത്തെ പിൻതുണച്ചത്.പ്രസിഡൻ്റിനെതിരായ അവിശ്വാസത്തിലും ഇവർ എൽ ഡി എഫിനെ പിന്തുണച്ചിരുന്നു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫിന് ഇവിടെ ഭരണം നഷ്ടമായിരുന്നു. കോൺഗ്രസ് അംഗങ്ങളും - ബി ഡി ജെ എസ് അംഗവും യോഗത്തിന് എത്തിയില്ല. ഇവിടെ എൽഡിഎഫിനും യുഡിഎഫിനും എട്ടു വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്.
What's Your Reaction?






