ലക്ഷ്മി വിരിപാറയില്‍ കണ്ട പുലിയെ പിടികൂടണമെന്ന് ആവശ്യം ശക്തം
ലക്ഷ്മി വിരിപാറയില്‍ കണ്ട പുലിയെ പിടികൂടണമെന്ന് ആവശ്യം ശക്തം

ഇടുക്കി: മൂന്നാര്‍ ലക്ഷ്മി വിരിപാറയിലെ ജനവാസ മേഖലയില്‍ പുലിയെ കണ്ട സംഭവത്തില്‍ ഭീതിയൊഴിയാതെ പ്രദേശവാസികള്‍. ഈ മാസം എട്ടാം തീയതിയാണ് ലയങ്ങള്‍ക്കരികെയുള്ള തേയില തോട്ടത്തില്‍ പുലിയെ കണ്ടത്. ആളുകള്‍ ബഹളം വച്ചതോടെ പുലി ഓടി മറയുകയുകയായിരുന്നു. പകല്‍ സമയങ്ങളില്‍ പല വീടുകളിലും കുട്ടികള്‍ തനിച്ചാണെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. നാളുകള്‍ക്ക് മുമ്പ് വിരിപാറ മേഖലയില്‍ പാറപ്പുറത്ത് വെയില്‍ കാഞ്ഞ് കിടക്കുന്ന പുലിയുടെ ദൃശ്യവും പുറത്ത് വന്നിരുന്നു. ജനവാസ മേഖലയില്‍ കണ്ട പുലിയെ പിടികൂടി മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
What's Your Reaction?






