അടിമാലി ടൗണില്‍ അപകട ഭീഷണിയുയര്‍ത്തി വന്‍ മരങ്ങള്‍
അടിമാലി ടൗണില്‍ അപകട ഭീഷണിയുയര്‍ത്തി വന്‍ മരങ്ങള്‍

ഇടുക്കി: അടിമാലി എം ബി കോളേജിന്റെ പ്രവേശന കവാടത്തിനരികെ നില്‍ക്കുന്ന മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്നു. ഏത് നിമിഷവും നിലംപതിക്കാവുന്ന രീതിയില്‍ നിരവധി മരങ്ങളാണ് മേഖലയിലുള്ളത്. ഈ ഭാഗത്താണ് കഴിഞ്ഞ ദിവസം സ്വകാര്യ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടമുണ്ടായത്. ബസ് കാത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും, ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന വഴിയോര വില്‍പ്പന കേന്ദ്രങ്ങള്‍ക്കും ഇവ ഭീഷണയുയര്‍ത്തുന്നു.
What's Your Reaction?






