എഴുകുംവയല്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ഥാടനം തുടങ്ങി

എഴുകുംവയല്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ഥാടനം തുടങ്ങി

Feb 21, 2024 - 20:24
Jul 9, 2024 - 20:44
 0
എഴുകുംവയല്‍ കുരിശുമലയില്‍ നോമ്പുകാല തീര്‍ഥാടനം തുടങ്ങി
This is the title of the web page

ഇടുക്കി: ഹൈറേഞ്ചിലെ പ്രസിദ്ധ നോമ്പുകാല തീര്‍ഥാടന കേന്ദ്രമായ എഴുകുംവയല്‍ കുരിശുമലയില്‍ നോമ്പുകാല കുരിശുമല കയറ്റം ആരംഭിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ള നൂറുകണക്കിന് തീര്‍ഥാടകര്‍ കുരിശുമലയില്‍ എത്തുന്നതായി നിത്യസഹായമാതാ പള്ളി വികാരി ഫാ. ജോര്‍ജ് പാട്ടത്തേക്കുഴി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.30ന് മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയില്‍ നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. 11ന് മലമുകളിലെ തീര്‍ഥാടക പള്ളിയില്‍ ദിവ്യബലിയും വചനപ്രഘോഷണവും നേര്‍ച്ചക്കഞ്ഞി വിതരണവും വൈകിട്ട് 5ന് കുര്‍ബാനയും വചനസന്ദേശവും നടക്കും. എല്ലാദിവസവും രാത്രികാലങ്ങളിലും കുരിശുമല കയറാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇടദിവസങ്ങളില്‍ രാത്രി 7ന് തീര്‍ഥാടക പള്ളിയില്‍ ദിവ്യബലിയും നടക്കും. 23ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ. ജോര്‍ജ് തുമ്പനിരപ്പേല്‍, ഫാ. മാത്യു ഈന്തോട്ടത്തില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

മാര്‍ച്ച് 22ന് 40-ാം വെള്ളി ദിനത്തില്‍ രാവിലെ 10ന് മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കുന്ന ഇടുക്കി രൂപതയുടെ കുരിശുമല തീര്‍ഥാടനം നടക്കും. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ കാല്‍നടയായി കുരിശുമലയിലെത്തും. ദുഃഖവെള്ളി ദിനത്തില്‍ രാവിലെ 7.30ന് ടൗണ്‍ കപ്പേളയില്‍ നിന്ന് കുരിശുമലയിലേക്ക് പരിഹാര പ്രദക്ഷിണം, 8.30ന് തീര്‍ഥാടക പള്ളിയില്‍ ദുഃഖവെള്ളിതിരുക്കര്‍മങ്ങള്‍ക്ക് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. 11.30ന് പീഡാനുഭവ സന്ദേശവും ക്രൂശിതരൂപ വണക്കവും. ദുഃഖവെള്ളിയാഴ്ച കട്ടപ്പന, നെടുങ്കണ്ടം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്ന് രാവിലെ ആറുമുതല്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ടൗണ്‍ കപ്പേളയിലേക്ക് സര്‍വീസ് നടത്തും.

എഴുകുംവയല്‍ കുരിശുമലയില്‍ ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപം, കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങള്‍, തോമാശ്ലീഹായുടെ രൂപം, പ്രാര്‍ഥിക്കുന്ന കര്‍ത്താവിന്റെ രൂപം, സംശയാലുവായ തോമാശ്ലീഹായുടെ രൂപം, തിരുക്കല്ലറ, കേരളത്തില്‍ ആദ്യമായി നിര്‍മിച്ച മിസേറിയ രൂപം എന്നിവ സന്ദര്‍ശിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും സൗകര്യമുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കൈകാരന്മാരായ ജോണിച്ചന്‍ ചിന്താര്‍മണിയില്‍, മത്തായിച്ചന്‍ പുളിക്കല്‍, ജനറല്‍ കണ്‍വീനര്‍മാരായ ജോണി പുതിയാപറമ്പില്‍, ബെന്നി കൊങ്ങമല എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow