മുക്കുപണ്ടം പണിയപ്പെടുത്തി പണം തട്ടിയ കേസിൽ സെൻട്രൽ ബാങ്ക് ജീവനക്കാരനെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു
മുക്കുപണ്ടം പണിയപ്പെടുത്തി പണം തട്ടിയ കേസിൽ സെൻട്രൽ ബാങ്ക് ജീവനക്കാരനെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു

ഇടുക്കി: കട്ടപ്പന സെൻട്രൽ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തിയും പണയഉരുപ്പടികൾ തിരിമറി നടത്തിയും പണം തട്ടിയ ഗോൾഡ് അപ്രൈസർ ജീവനക്കാരനെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. സ്വർണം ഉൾപ്പെടെ പരിശോധിച്ച് ബോധ്യപ്പെടാൻ ചുമതലയുള്ള കട്ടപ്പന കൊല്ലംപറമ്പിൽ കെ ജി അനിലിനെതിരെയാണ് ബാങ്ക് മാനേജരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇയാൾ തിങ്കൾ മുതൽ ഒളിവിലാണ്. സുഹൃത്തുക്കളായ 14 പേരും അനിലിനെതിരെ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
സുഹൃത്തുക്കളെ കബളിപ്പിച്ച് ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗപ്പെടുത്തിയാണ് ബാങ്കിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയത്. ഒന്നേമുക്കൽ കോടിയോളം രൂപ കബളിപ്പിച്ചതായാണ് വിവരം. ബാങ്ക് അധികൃതരുടെ ഓഡിറ്റ് തുടരുകയാണ്. ഇടപാടുകാർ പണയംവയ്ക്കാൻ അനിലിനെ ഏൽപ്പിച്ച ആഭരണങ്ങൾ മാറ്റി പകരം മുക്കുപണ്ടം വച്ചതായും പരാതിയുണ്ട്.
What's Your Reaction?






