കട്ടപ്പനയിലെ 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി: പേര് പുറത്തുവിടാതെ നഗരസഭ
കട്ടപ്പനയിലെ 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി: പേര് പുറത്തുവിടാതെ നഗരസഭ

ഇടുക്കി: കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നഗരത്തിലെ 5 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. മീന്‍ വറുത്തത്, ബിരിയാണി, ചോറ്, മീന്‍ കറി, ഇറച്ചിക്കറി, വെജിറ്റബിള്‍ കറി തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചു. എന്നാല്‍ ഹോട്ടലുകളുടെ പേര് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. ക്ലീന്‍ സിറ്റി മാനേജര്‍ ജീന്‍സ് സിറിയക്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ഡി, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബി രഞ്ജിത്ത്, അനുപ്രിയ, സൗമ്യനാഥ് ജി പി എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
What's Your Reaction?






