മുന്‍ എംഎല്‍എ വി ടി സെബാസ്റ്റ്യന്റെ പ്രതിമ നഗരത്തില്‍ സ്ഥാപിക്കണം: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി
മുന്‍ എംഎല്‍എ വി ടി സെബാസ്റ്റ്യന്റെ പ്രതിമ നഗരത്തില്‍ സ്ഥാപിക്കണം: കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി

ഇടുക്കി: കട്ടപ്പനയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്കുവഹിച്ച മുന്‍ എംഎല്‍എ വി ടി സെബാസ്റ്റ്യന്റെ പ്രതിമ നഗരത്തില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരസഭ ചെയര്‍പേഴ്‌സനും സെക്രട്ടറിക്കും നിവേദനം നല്‍കി. കട്ടപ്പന- പള്ളിക്കവല റോഡിന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ ജോര്‍ജ് നിവേദനം കൈമാറി. ഉടുമ്പന്‍ചോല, ഇടുക്കി മണ്ഡലങ്ങളില്‍നിന്നായി രണ്ടുതവണ എംഎല്‍എയായി. കട്ടപ്പന പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും 10 വര്‍ഷം കേരളാ ഹൗസിങ്ങ് ബോര്‍ഡ് ചെയര്‍മാനായും നിരവധി കര്‍ഷക, കര്‍ഷകേതര സംഘടനകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കട്ടപ്പനയിലെത്തിച്ചതും അദ്ദേഹത്തിന്റെ ഇടപെടലിലാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സെക്രട്ടറി ജോഷി കുട്ടട, ട്രഷറര്‍ കെ പി ബഷീര്‍, അഡ്വ. എം കെ തോമസ്, സിജോമോന്‍ ജോസ്, ബൈജു എബ്രഹാം, ഷമേജ് കെ ജോര്‍ജ്, സനോണ്‍ സി തോമസ്, ബിനു തങ്കം, രമണന്‍ പടന്നയില്‍, റെജി ജോസഫ്, വിന്‍സെന്റ് ജോര്‍ജ്, സിബി സെബാസ്റ്റ്യന്‍, അജിത്ത് സുകുമാരന്‍, അനില്‍കുമാര്‍ നായര്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?






