കെഎസ്എസ്പിഎ കട്ടപ്പനയില്‍ സത്യഗ്രഹ സമരം നടത്തി
കെഎസ്എസ്പിഎ കട്ടപ്പനയില്‍ സത്യഗ്രഹ സമരം നടത്തി

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശ നിഷേധത്തിനെതിരെ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ സത്യഗ്രഹ സമരം നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ കട്ടപ്പന മിനി സ്റ്റേഡിയത്തില്‍നിന്ന് പ്രകടനമായിട്ടാണ് സെയില്‍ ടാക്‌സ് ഓഫീസിലെത്തിയത്. 12-ാം പെന്‍ഷന്‍ പരിഷ്‌കരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കുടിശികയായ ഗഡു ക്ഷാമാശ്വാസം (18%) അനുവദിക്കുക, മെഡിസെപ്പ് ഓപ്ഷന്‍ അനുവദിക്കുക, 11-ാം പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായി പിടിച്ചുവച്ച ക്ഷാമാശ്വാസത്തിന്റെ മൂന്നും നാലും ഗന്ധുക്കള്‍ വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് ഐവാന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായി. തോമസ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ. ഷാജി, കെ.എ. മാത്യു, സി. തങ്കദുരെ, കിങ്ങിണി വി കെ, പി.ജെ. ജോസഫ്, സണ്ണി മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






