വണ്ടിപ്പെരിയാര്‍ 55-ാംമൈലില്‍ റോഡിലേക്ക് വീണ മരശിഖരങ്ങള്‍ മുറിച്ചുമാറ്റി
വണ്ടിപ്പെരിയാര്‍ 55-ാംമൈലില്‍ റോഡിലേക്ക് വീണ മരശിഖരങ്ങള്‍ മുറിച്ചുമാറ്റി

ഇടുക്കി: കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ 55-ാംമൈലിനു സമീപം റോഡിലേക്ക് വീണ മരശിഖരങ്ങള്‍ ദേശീയപാത അധികൃതര്‍ മുറിച്ചുമാറ്റി. മരം ഒടിഞ്ഞുവീണ് ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തത് വാഹനകാല്‍നട യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് എച്ച്‌സിഎന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. മരംശിഖരം മുറിച്ചുമാറ്റിയതോടെ വാഹനഗതാഗതം സുഗമമായി.
What's Your Reaction?






