കാല്‍നട തീര്‍ഥാടനത്തില്‍ മലകയറിയത് 25,000 വിശ്വാസികള്‍ എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് മെത്രാന്‍
കാല്‍നട തീര്‍ഥാടനത്തില്‍ മലകയറിയത് 25,000 വിശ്വാസികള്‍ എഴുകുംവയല്‍ കുരിശുമലയെ ഇടുക്കി രൂപതയുടെ ഔദ്യോഗിക തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് മെത്രാന്‍

ഇടുക്കി: ഇടുക്കി രൂപതാ കാല്‍നട തീര്‍ഥാടനത്തില്‍ എഴുകുംവയല്‍ കുരിശുമല കയറിയത് 25,000ലേറെ വിശ്വാസികള്‍. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഇടുക്കി രൂപതയുടെ വിവിധ ഇടവകകളില്‍ നിന്ന് കാല്‍നടയായി വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ മലകയറിത്തുടങ്ങി. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പാണ്ടിപ്പാറയില്‍ നിന്ന് ആയിരക്കണക്കിന് വിശ്വാസികളോടൊപ്പം കാല്‍നടയായി 25 കിലോമീറ്റര്‍ സഞ്ചരിച്ച് ടൗണ്‍ കപ്പേളയില്‍ എത്തി പീഡാനുഭവ യാത്രയില്‍ മുഖ്യ കാര്‍മികനായി മലകയറി. വെള്ളയാംകുടി, തോപ്രാംകുടി, ഉദയഗിരി എന്നിവിടങ്ങളില്‍ നിന്ന് രൂപതയിലെ വികാരി ജനറല്‍മാരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ കാല്‍നടയായി യാത്രചെയ്ത് മെത്രാനൊപ്പം കുരിശുമല കയറി.
എഴുകുംവയല്‍ ഇടവക അതിര്‍ത്തിയായ പുത്തന്‍പാലത്ത് നിത്യസഹായമാതാ പള്ളി വികാരി ഫാ. ജോര്‍ജ് പാട്ടത്തേക്കുഴി, ജനറല്‍ കണ്‍വീനര്‍ ജോണി പുതിയാപറമ്പില്‍ എന്നിവര്‍ മെത്രാനെയും തീര്‍ഥാടകരെയും സ്വീകരിച്ചു. മലമുകളിലെ തീര്‍ഥാടക പള്ളിയില്‍ മെത്രാന്‍ സന്ദേശം നല്‍കി ദിവ്യബലി അര്‍പ്പിച്ചു.
മുഴുവന്‍ വിശ്വാസികള്‍ക്കും നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്തു. നെടുങ്കണ്ടം ജില്ലാ ആശുപത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ഇരട്ടയാര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിരുന്നു.
എഴുകുംവയല്‍ കുരിശുമല ഇടുക്കി രൂപതയുടെ ഔദ്യോഗിക കുരിശുമല തീര്‍ഥാടന കേന്ദ്രമായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പ്രഖ്യാപിച്ചു. ഇടവക വികാരി ഫാ. ജോര്‍ജ് പാട്ടത്തെക്കുഴിയെ കുരിശുമല തീര്‍ഥാടക പള്ളിയുടെ ആദ്യ റെക്ടറായും നിയമിച്ചു.
ദുഃഖ വെള്ളിയാഴ്ച രാവിലെ 7ന് ടൗണ്‍ കപ്പേളയില്‍ നിന്ന് മെത്രാന്റെ നേതൃത്വത്തില്‍ കുരിശിന്റെ വഴി ആരംഭിക്കുമെന്നും അന്നേദിവസം കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ.ങഴില്‍ നിന്ന് കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും കുരിശുമല അടിവാരത്തേയ്ക്ക് സര്‍വീസ് നടത്തുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
What's Your Reaction?






