കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ടിന് സ്വീകരണം 

കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ടിന് സ്വീകരണം 

Jun 7, 2024 - 23:39
Jun 7, 2024 - 23:39
 0
കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ടിന് സ്വീകരണം 
This is the title of the web page

ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോസ് മുത്തനാട്ടിന് കര്‍ഷക കോണ്‍ഗ്രസ് കട്ടപ്പന മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലെ കര്‍ഷകരുടെയും കുടിയേറ്റക്കാരുടെയും  വന്‍ പ്രതിഷേധ കൊടുങ്കാറ്റില്‍ ലഭിച്ചതാണ് ഡീന്‍ കുര്യാക്കോസിന്റെ വന്‍ഭൂരിപക്ഷം എന്നും 
ജാതിയുടെയും മതത്തിന്റയും പേരീല്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നത് എന്നും തോമസ് രാജന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത കട്ടപ്പന മണ്ഡലത്തിലെ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന , ജില്ല ,നിയോജക മണ്ഡലം നേതാക്കന്മാരെ യോഗത്തില്‍ അനുമോദിച്ചു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ ഡി രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.  സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് , കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചെക്കുംമുട്ടില്‍ , കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം ഷൈനി സണ്ണി ചെറിയാന്‍ , ജില്ല ഭാരവാഹികളായ ജോസ് ആനക്കല്ലില്‍ , പി എസ് മേരിദാസന്‍ , സജിമോള്‍ ഷാജി, ഐബിമോള്‍ രാജന്‍, ലീലാമ്മ ബേബി, രത്‌നമ്മ സുരേന്ദ്രന്‍, കുര്യാക്കോസ് കാക്കനാട്ട്, ജോര്‍ജുകുട്ടി നടക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow