പിഎ ജോസഫ് ഒന്നാം അനുസ്മരണ സമ്മേളനം

പിഎ ജോസഫ് ഒന്നാം അനുസ്മരണ സമ്മേളനം

Jun 7, 2024 - 23:33
Jun 7, 2024 - 23:34
 0
പിഎ ജോസഫ് ഒന്നാം അനുസ്മരണ സമ്മേളനം
This is the title of the web page

 ഇടുക്കി: ഓള്‍ ഇന്ത്യാ പ്ലാന്റേഷന്‍ ഫെഡറേഷന്‍ ദേശീയ പ്രസിഡന്റും ഐ.എന്‍.റ്റി.യു.സി  ദേശീയ സെക്രട്ടറിയുമായിരുന്ന പിഎ ജോസഫിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെപിഡബ്ല്യു  യൂണിയന്‍ ഐ.എന്‍.റ്റി.യു.സി യുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. തങ്ങളുടെ പ്രിയ നേതാവിന്റെ ഛായാചിത്രത്തിനു മുന്‍പില്‍ പ്രവര്‍ത്തകര്‍ പുഷ്പ്പാര്‍ച്ചനയര്‍പ്പിച്ചു.

തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ കെപിഡബ്ല്യു യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് അധ്യക്ഷനായി. എഐസിസി അംഗവും  കെപിഡബ്ല്യു  യൂണിയന്‍ പ്രസിഡന്റുമായ അഡ്വ: ഇഎം ആഗസ്തി അനുസ്മരണ പ്രഭാഷണം നടത്തി. ഐ.എന്‍.റ്റി.യു.സി  സംസ്ഥാന സെക്രട്ടറി പിആര്‍ അയ്യപ്പന്‍, കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, പീരുമേട് റീജണല്‍ പ്രസിഡന്റ് കെഎ സിദ്ദിഖ,് കെപിഡബ്ല്യു യൂണിയന്‍ വര്‍ക്കിംഗ് പ്രസിഡന്റ് എം ഉദയ സൂര്യന്‍, മേഖലാ പ്രസിഡന്റ് പെരിയാര്‍ ഗണേശന്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിയങ്കാ മഹേഷ്, ഭാരവാഹികളായ ഷാന്‍ അരുവിപ്ലാക്കല്‍, എന്‍ മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow