മന്തിപ്പാറ ഷിറ്റോ റിയു കരാട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബ്ലാക്ക് ബെല്‍റ്റ് സമ്മാനിച്ചു
മന്തിപ്പാറ ഷിറ്റോ റിയു കരാട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബ്ലാക്ക് ബെല്‍റ്റ് സമ്മാനിച്ചു
ഇടുക്കി: കൊച്ചറ മന്തിപ്പാറ ഷിറ്റോ റിയു കരാട്ടെ സ്‌കൂളില്‍നിന്ന് വിജയകരമായി പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് ബ്ലാക്ക് ബെല്‍റ്റും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. ചേറ്റുകുഴിയില്‍ കരുണാപുരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി എം ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ചെന്നൈ ആസ്ഥാനമായുള്ള ഷിറ്റോ റിയു കരാട്ടെ സ്‌കൂള്‍ ഡയറക്ടര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജെ എസ് ജേക്കബ് ദേവകുമാര്‍ ബ്ലാക്ക് ബെല്‍റ്റ് വിതരണംചെയ്തു. 16 വിദ്യാര്‍ഥികള്‍ ബ്ലാക്ക് ബെല്‍റ്റുകളും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി. സ്‌കൂള്‍ ഡയറക്ടര്‍ വര്‍ഗീസ് കെ എസ് അധ്യക്ഷനായി. പഞ്ചായത്തംഗം മനോജ് പി, പരിശീലകന്‍ കെ എന്‍ കുര്യാക്കോസ്, ഡോ. നിമല്‍, മരിയ ആല്‍ബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?