ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമം ജല അതോറിറ്റിയില്‍ അടച്ച 29000 രൂപ തിരികെ നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ 

ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമം ജല അതോറിറ്റിയില്‍ അടച്ച 29000 രൂപ തിരികെ നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ 

Feb 17, 2026 - 18:13
 0
ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമം ജല അതോറിറ്റിയില്‍ അടച്ച 29000 രൂപ തിരികെ നല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ 
This is the title of the web page

ഇടുക്കി: ചക്കുപള്ളം ശ്രീനാരായണ ധര്‍മാശ്രമത്തിന് സൗജന്യ വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടല്‍. ധര്‍മാശ്രമം വാട്ടര്‍ ചാര്‍ജിനത്തില്‍ അടച്ച 29,200 തിരികെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ജലജീവന്‍ മിഷന്റെ വാട്ടര്‍ടാങ്ക് നിര്‍മിക്കുന്നതിനായി ആശ്രമം 8 സെന്റ് സ്ഥലം ജല അതോറിറ്റിക്ക് സൗജന്യമായി വിട്ടുനല്‍കിയിരുന്നു. 2023ല്‍ അണക്കരയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സ്ഥലം വിട്ടുതന്നതിന് പകരമായി ആശ്രമത്തിന് സൗജന്യമായി വെള്ളം നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ലെന്ന് മാത്രമല്ല  ബില്ല് വരികയും വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ആശ്രമം 29,200 രൂപ അടച്ചിരുന്നു. വാര്‍ത്ത പുറത്തറിഞ്ഞതോടെ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെട്ട് അടച്ച പണം ആശ്രമത്തിന് തിരികെ നല്‍കുമെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow