സിപിഐഎം പൂപ്പാറയില്‍ ടി ജെ ഷൈന്‍, പി മുത്തുകൃഷ്ണന്‍ അനുസ്മരണം നടത്തി
സിപിഐഎം പൂപ്പാറയില്‍ ടി ജെ ഷൈന്‍, പി മുത്തുകൃഷ്ണന്‍ അനുസ്മരണം നടത്തി
ഇടുക്കി: അന്തരിച്ച സിപിഐഎം നേതാക്കളായ ടി ജെ ഷൈന്‍, പി മുത്തുകൃഷ്ണന്‍ എന്നിവരുടെ സംയുക്ത അനുസ്മരണ സമ്മേളനം പൂപ്പാറയില്‍ നടന്നു. സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനംചെയ്തു. തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച നേതാക്കളായിരുന്നു ഇരുവരുമെന്ന് അദ്ദേഹം പറഞ്ഞു. ശാന്തന്‍പാറ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, എച്ച്ആര്‍ടിടി യൂണിയന്‍ ട്രഷറര്‍, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചയാളാണ് ടി ജെ ഷൈന്‍. ഏരിയ കമ്മിറ്റി അംഗമായും പൂപ്പാറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ച പി മുത്തുകൃഷ്ണന്‍ പൂപ്പാറയിലെ തോട്ടം തൊഴിലാളി സമരങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു. നേതാക്കളായ എന്‍ പി സുനില്‍കുമാര്‍, വി എന്‍ മോഹനന്‍, വി വി ഷാജി, തിലോത്തമ സോമന്‍, സേനാപതി ശശി, എന്‍ ആര്‍ ജയന്‍, വി എ കുഞ്ഞുമോന്‍, വി എക്‌സ് ആല്‍ബിന്‍, ജിമ്മി ജോര്‍ജ്, കെ കെ സജികുമാര്‍, ലിജു വര്‍ഗീസ്, എം ഐ സെബാസ്റ്റിയന്‍, അനീഷ് ടി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തോട്ടം തൊഴിലാളികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
What's Your Reaction?