തോപ്രാംകുടി ലത്തീന്‍ പള്ളിപ്പടി- മാലിക്കുത്ത് റോഡ് നിര്‍മാണം നിലച്ചു: നാട്ടുകാര്‍ പ്രതിഷേധത്തില്‍
തോപ്രാംകുടി ലത്തീന്‍ പള്ളിപ്പടി- മാലിക്കുത്ത് റോഡ് നിര്‍മാണം നിലച്ചു: നാട്ടുകാര്‍ പ്രതിഷേധത്തില്‍

ഇടുക്കി: കരാര്‍ ഏറ്റെടുത്ത് ഒരുവര്‍ഷമായിട്ടും തോപ്രാംകുടി ലത്തീന്‍ പള്ളിപ്പടി- മാലിക്കുത്ത് റോഡ് നിര്‍മിക്കാന്‍ കരാറുകാരന്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്ത്.
45 വര്‍ഷമായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ നിര്‍മാണത്തിനായി വാത്തിക്കുടി പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇതുപ്രകാരം 2024-ല്‍ പ്രവര്‍ത്തികള്‍ ടെന്‍ഡര്‍ ചെയ്യുകയും ചെയ്തു. തോപ്രാംകുടി സ്വദേശിയായ കരാറുകാരന്‍ എഗ്രിമെന്റ് വച്ച് പ്രവര്‍ത്തികള്‍ ഏറ്റെടുത്തെങ്കിലും ഒരു വര്‍ഷക്കാലമായിട്ടും പണികള്‍ പൂര്‍ത്തീകരിച്ചില്ല. നിരവധി തവണ പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടി കരാറുകാരന് നോട്ടീസ് നല്‍കിയിട്ടും ഇയാള്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ 15 ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ തുക നഷ്ടമാകും. അടിയന്തരമായി ജില്ലാ ഭരണകൂടം ഇടപെടണമെന്നും നിര്‍മാണം നടത്താതെ പണം നഷ്ടമാക്കുന്ന പക്ഷം കരാറുകാരന്റെ ലൈസന്‍സ് റദ്ദ് ചെയ്ത് ഇയാളെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
What's Your Reaction?






