വെള്ളയാംകുടി സെന്റ് ജെറോംസ് യു പി സ്‌കൂള്‍ വാര്‍ഷികവും ശുചിമുറി കെട്ടിടത്തിന്റെ ഉദ്ഘാടനവും 21ന് 

  വെള്ളയാംകുടി സെന്റ് ജെറോംസ് യു പി സ്‌കൂള്‍ വാര്‍ഷികവും ശുചിമുറി കെട്ടിടത്തിന്റെ ഉദ്ഘാടനവും 21ന് 

Feb 19, 2025 - 22:03
 0
  വെള്ളയാംകുടി സെന്റ് ജെറോംസ് യു പി സ്‌കൂള്‍ വാര്‍ഷികവും ശുചിമുറി കെട്ടിടത്തിന്റെ ഉദ്ഘാടനവും 21ന് 
This is the title of the web page

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് യു പി സ്‌കൂള്‍ 49-ാമത് വാര്‍ഷികവും പുതിയ ശുചിമുറി കെട്ടിടത്തിന്റെ ഉദ്ഘാടനവും 21ന് നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വൈകിട്ട് നടക്കുന്ന വാര്‍ഷികം ഇടുക്കി രൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് മണിയാട്ട് അധ്യക്ഷനാകും. രൂപതാ വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് തകിടിയേല്‍ ജൂബിലി ദീപം തെളിച്ച് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യഅതിഥി ആയിരിക്കും .സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയി മഠത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ബീന ടോമി, മുന്‍ ഹെഡ്മാസ്റ്റര്‍ ഫ്രാന്‍സീസ് മാത്യു, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, ഹെഡ്മിസ്ട്രസ് വിന്‍സി സെബാസ്റ്റ്യന്‍, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൈജു ജോസഫ്, അസിസ്റ്റന്റ് മാനേജര്‍മാരായ ഫാ. ആന്റണി കുന്നത്തുപാറയില്‍, ഫാ. ജെറിന്‍ ആയിലുമാലില്‍, ഫാ. മാത്യു വെള്ളൂര്‍, സ്റ്റാഫ് സെക്രട്ടറി ഡോണാ ജോസഫ്, പിടിഎ പ്രസിഡന്റ് ബെന്നി ജോസഫ്, എം.പി.ടി.എ പ്രസിഡന്റ് നീനു രാധാകൃഷണന്‍, സ്‌കൂള്‍ ലീഡര്‍ ഡെല്‍വിന്‍ ഹെബി, സ്‌കൂള്‍ ചെയര്‍മാന്‍ അക്ഷയ അഭിലാഷ് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും ഡാന്‍സ്, യോഗ, തായ്‌കോണ്ട, സ്‌കേറ്റിങ്, ചെണ്ട എന്നിവയുടെ അരങ്ങേറ്റവും നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow