കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറിയെ ആക്രമിച്ച സംഭവം: പ്രകടനവും പൊതുസമ്മേളനവും 9ന് നെടുങ്കണ്ടത്ത് 

കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറിയെ ആക്രമിച്ച സംഭവം: പ്രകടനവും പൊതുസമ്മേളനവും 9ന് നെടുങ്കണ്ടത്ത് 

Oct 8, 2026 - 17:45
 0
കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറിയെ ആക്രമിച്ച സംഭവം: പ്രകടനവും പൊതുസമ്മേളനവും 9ന് നെടുങ്കണ്ടത്ത് 
This is the title of the web page

ഇടുക്കി: കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനന്തകൃഷ്ണനെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിലും പ്രതികളെ കേസില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് 9ന് വൈകിട്ട് 5ന് നെടുങ്കണ്ടത്ത് പ്രകടനവും പൊതുസമ്മളനവും നടത്തും. കെപിസിസി വൈസ് പ്രസിഡന്റ്് റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തുന്ന കൊലവിളി പ്രസംഗം സിപിഐഎം നേതാക്കള്‍ അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, സിപിഐഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിടുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. അഡ്വ. സേനാപതി വേണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍ എം എന്‍ ഗോപി, സി എസ് യശോധരന്‍, മുകേഷ് മോഹനന്‍, ജി. മുരളീധരന്‍, എം എസ് മഹേശ്വരന്‍, രാജേഷ് ജോസഫ്, ടോമി ജോസഫ് കെ ആര്‍ രാമചന്ദ്രന്‍, ഷിഹാബ് ഈട്ടിക്കല്‍, ശ്യാമള വിശ്വനാഥന്‍ എന്നിവര്‍ സംസാരിക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow