പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം പരിപാലനമില്ലാതെ നശിക്കുന്നു

പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം പരിപാലനമില്ലാതെ നശിക്കുന്നു

Sep 17, 2026 - 15:20
 0
പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം പരിപാലനമില്ലാതെ നശിക്കുന്നു
This is the title of the web page

ഇടുക്കി: പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുന്നു. കായികതാരങ്ങള്‍ക്ക് മികച്ച പരിശീലനം ഒരുക്കാന്‍ 2008ലാണ് 15 ഏക്കര്‍ സ്ഥലത്ത് സ്റ്റേഡിയം നിര്‍മിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കായികതാരങ്ങളെ മൂന്നാറിലെത്തിച്ച് ഉയര്‍ന്ന പ്രദേശത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പരിശീലനം നല്‍കുകയായിരുന്നു ലക്ഷ്യം. ഏഷ്യന്‍ ഗെയിംസിനും അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങള്‍ക്കുമുള്ള പരിശീലനവും ഇവിടെ നടന്നിട്ടുണ്ട്. പിന്നീട് ഫുട്‌ബോള്‍ അക്കാദമിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഒരുകാലത്ത് ദേശീയ-അന്തര്‍ദേശീയ കായികതാരങ്ങളുടെ പരിശീലനകേന്ദ്രമായിരുന്ന സ്റ്റേഡിയം ഇന്ന് കാടുപിടിച്ചും കന്നുകാലികളുടെ മേച്ചില്‍ പുറങ്ങളായും പരിപാലനം ഇല്ലാതെയും നശിക്കുന്ന കാഴ്ചയാണ്. മൂന്നാറിലെ നാഷണല്‍ അഡ്വഞ്ചര്‍ അക്കാദമിയുമായി ചേര്‍ന്ന് വികസിപ്പിച്ചാല്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിനും സ്‌പോര്‍ട്‌സ് ടൂറിസത്തിനും വലിയ സാധ്യതയുള്ള ഇടമാണിത്. സ്റ്റേഡിയം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലതവണ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കിലും എല്ലാം വെറും പാഴ്വാക്കായി മാറി. അധികൃതരും വിവിധ സ്‌പോര്‍ട്‌സ് സംഘടനകളും സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും  സ്റ്റേഡിയത്തിന്റെ അവസ്ഥയില്‍ മാത്രം മാറ്റമില്ല. കോടികള്‍ മുടക്കി നിര്‍മിച്ച ഈ സ്റ്റേഡിയം ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow